ഹൈക്കോടതി അഭിഭാഷക വീടിനുള്ളില്‍ മരിച്ച നിലയില്‍; കേസെടുത്ത് പോലിസ്
ഹൈക്കോടതി അഭിഭാഷക വീടിനുള്ളില്‍ മരിച്ച നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2026-01-03 00:36 GMT
പുന്നപ്ര: ഹൈക്കോടതി അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ തൂക്കുകുളം ചിത്തിരയില്‍ അഞ്ജിത ബി.പിള്ളയെയാണ് (23) ഇന്നലെ വൈകിട്ട് മരിച്ച നിലയില്‍ കണ്ടത്. അജികുമാറിന്റെയും ബിന്ദുവിന്റെയും മകളാണ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരി ഡോ. അഞ്ജലി പിള്ള. പുന്നപ്ര പൊലീസ് കേസെടുത്തു.