ലഹരിമാഫിയയുമായി ബന്ധം; കാലടി പോലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

ലഹരിമാഫിയയുമായി ബന്ധം; കാലടി പോലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

Update: 2026-01-08 04:23 GMT

കാലടി: ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കാലടി പോലീസ് സ്റ്റേഷനിലെ സിപിഒ സുബീറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറില്‍ സുബീറിന്റെ ഉമ്മയുടെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂര്‍ ഭായി കോളനിയിലെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന സ്ത്രീയില്‍നിന്ന് എക്‌സൈസ് ഒന്‍പതര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംഭവത്തില്‍ കഞ്ചാവ് കൈവശം വെച്ച സെലീന എന്ന സ്ത്രീക്കെതിരേ കേസെടുത്തിരുന്നു.

ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും 'പോലീസുകാരന് ലഹരിമാഫിയാ ബന്ധം' എന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് പോലീസ് സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് വിലയിരുത്തി. സുബീറിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പോലീസിന്റെ രഹസ്യാന്വേഷണവും നടന്നു. ഈ റിപ്പോര്‍ട്ടും പരിശോധിച്ചാണ് നടപടി. സുബീര്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് സംഭവം. ലഹരി കേസില്‍ സുബീറിനെതിരേ കേസൊന്നും ഉണ്ടായിരുന്നില്ല.

Tags:    

Similar News