ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ ഗൃഹനാഥന് കുഴഞ്ഞ് വീണ് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-01-11 12:50 GMT
കണ്ണൂര്‍: ബോട്ടില്‍ വിനോദ സഞ്ചാരത്തിനിടെ ഗൃഹനാഥന് കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ സിറ്റി ഉരുവച്ചാല്‍ ഗോവിന്ദം ഹൗസില്‍ ടി പി രാമകൃഷ്ണന് (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ വെള്ളിക്കിലില്‍ വച്ചാണ് ബന്ധുക്കള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിച്ച് ഡാന്‍സ് ചെയ്യുന്നതിനേടെ കുഴഞ്ഞുവീണത് . ഉടന്‍ തന്നെ ചെറുകുന്ന് ആശുപത്രിയിലത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.