പേരാവൂരില്‍ ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ്: കാറിലെത്തിയ യുവാക്കള്‍ തോക്കുചൂണ്ടി തട്ടിയെടുത്തതായി പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
By : സ്വന്തം ലേഖകൻ
Update: 2026-01-15 04:57 GMT
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായപേരാവൂരില് ഒരു കോടി രൂപ പ്രൈസ് ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തതായി പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.ഡിസംബര്‍ 30ന് ഒന്നാം സമ്മാനം ലഭിച്ച സ്ത്രീശക്തി SL 804592 നമ്പര്‍ ലോട്ടറി ടിക്കറ്റാണ് കാറിലെത്തിയ യുവാക്കള്‍ തട്ടിയെടുത്തത് സംഭവത്തില്‍ പേരാവൂര്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കാര്‍ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. എന്നാല്‍ പരാതിക്കാരനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങളാണ് പേര് വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് സൂചന.