നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി നീങ്ങി വന്ന് ഇടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി നീങ്ങി വന്ന് ഇടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2026-01-16 00:17 GMT
എടക്കര: നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി നീങ്ങി വന്ന് ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. എടക്കര തോണിെൈക വട്ടക്കുന്നേല്‍ ഷിജു (കുട്ടന് - 49) ആണ് മരിച്ചത്. ഷിജു ഓട്ടം കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്നു ടിപ്പര്‍ ലോറിയാണ് ഇടിച്ചത്. വീടിലേക്കുള്ള ഇറക്കമുള്ള വഴിയിലാണ് ലോറി നിര്‍ത്തിയിട്ടത്. ശേഷം വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. അല്പം ദൂരം എത്തും മുന്‍പേ ലോറി നീങ്ങി വന്നു ഇടിക്കുകയായിരുന്നു. ര
ാത്രി എട്ടോടെയാണ് അപകടമുണ്ടായത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്കരിക്കും. ഭാര്യ: സന്ധ്യ. മക്കള്‍: ആദിത്യ, ആതിര.