റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ കേരള പോലീസ്; നിയമവിരുദ്ധ പാര്‍ക്കിങ്ങിനെതിരെ സംസ്ഥാനവ്യാപക നടപടി
By : സ്വന്തം ലേഖകൻ
Update: 2026-01-16 16:21 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് കര്‍ശന നടപടികളിലേക്ക്. റോഡരികിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയില്‍ ആയിരക്കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തു.
ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. സ്കൂളുകള്‍, ആശുപത്രികള്‍, തിരക്കേറിയ ജംഗ്ഷനുകള്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ റിക്കവറി വാനുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരാനാണ് പോലീസ് തീരുമാനം.