യാത്രക്കാര്‍ക്ക് ആശ്വാസം; ഡിസംബറിലെ വിമാന റദ്ദാക്കല്‍: മുഴുവന്‍ തുകയും റീഫണ്ട് ചെയ്തതായി ഇന്‍ഡിഗോ

Update: 2026-01-16 16:24 GMT

മുംബൈ: ഡിസംബര്‍ 3-നും 5-നും ഇടയില്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് തുക തിരികെ നല്‍കിയതായി ഇന്‍ഡിഗോ വിമാനക്കമ്പനി. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ (ഉഏഇഅ) ആണ് കമ്പനി ഇക്കാര്യം അറിയിച്ചത്. സാങ്കേതിക തടസ്സങ്ങളും മോശം കാലാവസ്ഥയും കാരണം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ തടസ്സപ്പെട്ടിരുന്നു.

റീഫണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയതായും യാത്രക്കാര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക ലഭ്യമാകുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. വിമാനങ്ങള്‍ റദ്ദാക്കിയപ്പോള്‍ യാത്രക്കാര്‍ നേരിട്ട പ്രയാസങ്ങളില്‍ ഡിജിസിഎ വിശദീകരണം തേടിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ അറിയിപ്പ്. തുക ലഭിക്കാത്തവര്‍ക്ക് ഇന്‍ഡിഗോയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.

Similar News