ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് അഞ്ചു ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങള്‍

ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം

Update: 2026-01-18 01:22 GMT

പാലക്കാട്: ഒറ്റപ്പാലത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. കണ്ണിയംപുറം ശ്രീരാംനഗറില്‍ നന്ദകുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച അഞ്ചു ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങള്‍ മോഷണം പോയി. ഡയമണ്ട് പതിപ്പിച്ച സ്വര്‍ണമാല, സ്വര്‍ണമോതിരം എന്നിവയാണ് മോഷണം പോയത്. നന്ദകുമാറും കുടുംബവും വിദേശത്തായതിനാല്‍ ജനുവരി ഒന്നുമുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു.

നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് ഇടയ്ക്കിടെ വന്ന് വീട് നോക്കാറുള്ളത്. ശനിയാഴ്ച ഇലക്ട്രിസിറ്റി ബില്‍ വന്നിട്ടുണ്ടോയെന്ന് നോക്കാന്‍ ഭാര്യപിതാവ് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. മുറിയിലെ അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.


Tags:    

Similar News