സഹകരണ ബാങ്ക് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സഹകരണ ബാങ്ക് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Update: 2026-01-28 00:00 GMT

കാസര്‍കോട്: സഹകരണ ബാങ്ക് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍ നഗര്‍ പത്തായ പുരയ്ക്ക് സമീപമാണ് യുവാവീനെ ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ കൊടവലം പട്ടര്‍ കണ്ടത്തെ എം. നിധീഷാണ് (35) മരിച്ചത്.

ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് നിധീഷിനെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ നിന്നും ഏറെ അകലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക വിവരം. പിതാവ് പരേതനായ നിട്ടൂര്‍ കുഞ്ഞിരാമന്‍, മാതാവ് ബാലാമണി, ഭാര്യ വീണ (കവ്വായി), മകന്‍ നിവാന്‍, സഹോദരങ്ങള്‍ എം. നാനുഷ്, എം.നികേഷ്.


Tags:    

Similar News