കീടനാശിനി എടുക്കുന്നതിനിടെ മറിഞ്ഞു മുഖത്തേക്ക് വീണു; ചികിത്സയിലായിരുന്ന വളം ഡിപ്പോയിലെ ജീവനക്കാരി മരിച്ചു
കീടനാശിനി മറിഞ്ഞു മുഖത്തേക്ക് വീണു ചികിത്സയിലായിരുന്ന വളം ഡിപ്പോ ജീവനക്കാരി മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-01-29 00:14 GMT
തിരുവനന്തപുരം: കീടനാശിനി മുഖത്തേക്ക് വീണ് ചികിത്സയിലായിരുന്ന വളം ഡിപ്പോയിലെ ജീവനക്കാരി മരിച്ചു. കുറുപുഴ കിഴക്കുംകര അജ്മല്‍ മന്‍സിലില്‍ ഷിബിന (38) ആണ് മരിച്ചത്. ആനാട് ജംഗ്ഷനു സമീപം വളംഡിപ്പോയിലെ ജീവനക്കാരിയായിരുന്നു ഷിബിന. കടയില്‍ ഉയരത്തില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ മുഖത്ത് വീഴുകയായിരുന്നു. കീടനാശിനി ശരീരത്തിനുള്ളിലേക്കും പോയതോടെ അസ്വസ്ഥത തോന്നിയ ഇവരെ ആശുപത്രിയിലെത്തിച്ചു.
ചികിത്സ നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ആദ്യം നെടുമങ്ങാട് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളെജിലും ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ്-സുല്‍ഫിക്കര്‍, മക്കള്‍: അജ്മല്‍, അജീം മുഹമ്മദ്, അസര്‍ മുഹമ്മദ്.