കൊട്ടാരക്കരയില്‍ വെല്‍ഡിങ് തൊഴിലാളി പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെടുത്തത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍

വെല്‍ഡിങ് തൊഴിലാളി പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍

Update: 2026-01-30 01:40 GMT

കൊല്ലം: കൊട്ടാരക്കരയില്‍ വെല്‍ഡിങ് തൊഴിലാളിയെ പൊട്ടക്കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവണൂരിലാണ് സംഭവം. അവണൂര്‍ വിഷ്ണു നിവാസില്‍ വിഷ്ണു ലാല്‍ (41) ആണ് മരിച്ചത്. വീടിനു സമീപമുള്ള കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധയില്‍ ആണ് കിണറ്റില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായി കണക്കാക്കുന്നു.

ഇന്നലെ രാത്രിയില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊട്ടാരക്കര പൊലീസ് സ്ഥലത്ത് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊല്ലം സ്വദേശിയായ വിഷ്ണുലാല്‍ മൂന്ന് വര്‍ഷമായി അവണൂരില്‍ ഒറ്റയ്ക്ക് താമസിക്കുകയാണ്. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


Tags:    

Similar News