സ്ത്രീകള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസ് ഉടന്‍; തിരുവനന്തപുരത്ത് ആദ്യസര്‍വീസ്

സ്ത്രീകള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസ് ഉടന്‍;

Update: 2026-01-30 18:13 GMT

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസ് ഉടന്‍ നിരത്തിലിറങ്ങുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്താണ് ആദ്യ സര്‍വീസ് ആരംഭിക്കുക. ഇത് വിജയകരമാണെന്ന് കണ്ടെത്തിയാല്‍ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സര്‍വീസുകള്‍ വ്യാപിപ്പിക്കും.

ഇതിലെ ജീവനക്കാരും സ്ത്രീകളായിരിക്കും. സ്ത്രീ സൗഹൃദ ബസിന് പിങ്ക് നിറമാണ് നല്‍കുന്നത്. കെഎസ്ആര്‍ടിസി മുന്‍ മാനേജിംഗ് ഡയറക്ടര്‍ എം.ജി.രാജമാണിക്യത്തിന്റെ ആശയമാണ് പിങ്ക് ബസ്.

Tags:    

Similar News