പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തു; മനംനൊന്ത കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ചു

പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തു; മനംനൊന്ത കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ചു

Update: 2026-01-31 04:25 GMT

ബോവിക്കാനം: പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ചു. മുളിയാര്‍ പാണൂര്‍ ബാലനടുക്കയിലെ നാരായണന്‍ (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്പില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍ ചെങ്കള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. പശു ചത്തതിന് പിന്നാലെ നാപായണന്‍ കടുത്ത മനോവിഷമത്തിലായിരുന്നു.

അറിയപ്പെടുന്ന നെല്ല്-കവുങ്ങ്-ക്ഷീര കര്‍ഷകനായിരുന്നു. ഡിസംബര്‍ 31-ന് അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ രണ്ടുവയസ്സുള്ള പശുവിനെ കടിച്ചിരുന്നു. വീടിന് സമീപത്തെ വയലില്‍ കെട്ടിയിട്ടപ്പോഴായിരുന്നു നായ കടിച്ചത്. പശുവിനെ കടിച്ച നായ രണ്ടുദിവസത്തിന് ശേഷം സമീപത്തെ പറമ്പില്‍ ചത്തനിലയില്‍ കണ്ടെത്തി. കുത്തിവെപ്പ് എടുത്തിരുന്നുവെങ്കിലും ജനുവരി 18-ന് പശു ചത്തു. നാരായണന്‍ ഇതേതുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ദീര്‍ഘകാലം വിദ്യാനഗര്‍ കാംപ്കോ ശാഖയില്‍ തൊഴിലാളിയായിരുന്നു. ഭാര്യ: പദ്മാവതി. മക്കള്‍: വിനോദ് (നിര്‍മാണ തൊഴിലാളി), വിജു (ചുമട്ടുതൊഴിലാളി, കാംപ്കോ), ബിന്ദു. മരുമക്കള്‍: ടി. സുചിത്ര (പാണൂര്‍), രജിത (നാരമ്പാടി), കൃഷ്ണന്‍ (ജാല്‍സൂര്‍). സഹോദരങ്ങള്‍: കൊട്ടന്‍, പരേതരായ രാമന്‍, കാര്‍ത്യായനി (എല്ലാവരും പാണൂര്‍).

Tags:    

Similar News