തിരുവനന്തപുരത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ്; യുവാവിന് പരിക്ക്

തിരുവനന്തപുരത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ്; യുവാവിന് പരിക്ക്

Update: 2026-02-05 01:25 GMT

തിരുവനന്തപുരം: നെടുമങ്ങാട് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് യുവാവിന് പരിക്ക്. അന്‍സര്‍ എന്നയാളാണ് ആനാട് സ്വദേശി സഞ്ജയ്ക്ക് നേരെ വെടിയുതിര്‍ത്തത്. അന്‍സറിനെതിരെ സഞ്ജയ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സഞ്ജയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി അന്‍സറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.



Tags:    

Similar News