തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട; ഇന്നോവയില്‍ നിന്ന് പിടികൂടിയത് 300 കിലോയിലേറെ
By : സ്വന്തം ലേഖകൻ
Update: 2026-02-16 14:45 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട. പാപ്പനംകോട് 300 കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയില്‍. പാപ്പനംകോട് ഇന്നോവ കാറില്‍ നിന്നാണ് ഡാന്‍സാഫ് സംഘം കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്സല് ആണ് പിടിയിലായത്. നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്. അടുത്തിടെ തിരുവനന്തപുരത്ത് നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. അഫ്സല് നേരത്തെയും ചില കേസുകളില്‍ പ്രതിയായിരുന്നു എന്നാണ് വിവരം. കഞ്ചാവും കാറും മറ്റൊരാള്‍ക്ക് നല്കാന് കാത്തുനില്‍ക്കവേയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.