ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
കൊച്ചി : ആലുവ ശിവരാത്രി മണപ്പുറം ശിവ ക്ഷേത്രത്തില്‍ 2026-ലെ 'നമോനേത്ര' സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗവും സക്ഷമ എറണാകുളം ചാപ്റ്ററും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കേരള ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമനും ചടങ്ങില്‍ പങ്കെടുത്തു.
അമൃത ആശുപത്രിയിലെ കോര്‍ണിയ വിഭാഗം കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. അനില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം രോഗികള്‍ക്ക് സൗജന്യ നേത്രപരിശോധനയും തുടര്‍ ചികിത്സക്കുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. സക്ഷമ ജില്ലാ പ്രസിഡന്റ് കെ.സി.മുരളീധരന്‍, വൈസ് പ്രസിഡന്റ് പി.പി. രാജേന്ദ്രന്‍, ആലുവ മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ രജനി ശ്രീകാന്ത്, സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുന്ദരം, അമൃത ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജയന്‍.എം.ഡി. തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.