ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം

Update: 2026-02-17 06:50 GMT

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന് നടന്‍ ജയറാം ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദിച്ചറിയാനാണ് ഇഡി താരത്തെ വിളിപ്പിച്ചത്.

കള്ളത്തരം കാട്ടിയവരെ അയ്യപ്പന്‍ വെറുതെ വിടുമോ, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, സത്യം പുറത്തുവരണം എന്നും ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയിലെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം.

ശബരിമലയിലെ സ്വര്‍ണ്ണക്കട്ടിളകള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജയറാമിനെ കൂടാതെ കേസുമായി ബന്ധമുള്ള മറ്റ് ഉന്നതരെയും വരും ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്‌തേക്കും.

Similar News