സച്ചിദാനന്ദന് അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി; പിണക്കാതെ മുമ്പോട്ട് പോകാന്‍ പിണറായി സര്‍ക്കാര്‍
By : സ്വന്തം ലേഖകൻ
Update: 2026-02-17 08:23 GMT
തൃശൂര്‍: കെ. സച്ചിദാനന്ദന് അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സര്‍ക്കാര്‍. മെയ് 31 വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്. സച്ചിദാനന്ദന് പിണക്കാതെ മുന്നോട്ടുപോകാനാണ് സിപിഎം തീരുമാനം.
സച്ചിദാനന്ദന് സര്‍ക്കാരിനെതിരെ തുറന്നടിച്ചതിന് തൊട്ടുപിന്നാലെ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ സച്ചിദാനത്തിന്റെ വീട്ടില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടിയത്.