കുരങ്ങിനെ കാണിച്ചു തരാമെന്ന് പറഞ്ഞ് 11 വയസുകാരനെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും
11 വയസുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും
കാസര്‍കോട്: പതിനൊന്നു വയസ്സുകാരനായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും അനുഭവിക്കണം. ഇടയിലക്കാട്, വലിയപറമ്പ സ്വദേശി നന്ദന്‍ (53) ആണ് പ്രതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2024 മാര്‍ച്ചില്‍ ആണ് കേസിനാസ്പദമായ സംഭവം.
'കുരങ്ങിനെ കാണിച്ചു തരാം' എന്ന് പറഞ്ഞ് പ്രതി കുട്ടിയെ തന്റെ സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടില്‍ വെച്ച് ഗൗരവമായ പ്രവേശിത ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതാണ് കേസ്. കേസില്‍ ഇന്ന് ഹോസ്ദുര്‍ഗ് കോടതി. ജഡ്ജി പി എം സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സി ഐ മനുരാജ് ആണ്. പ്രോസിക്യൂഷന്‍ വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ എ ഹാജരായി.