അമ്മയും സഹോദരിയും പൊങ്കാലയിടാന്‍ പോയി; പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജന്റെയും ചന്ദ്രികയുടെയും മകള്‍ സനൂജ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 17വയസായിരുന്നു. നെല്ലിമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.
ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സനൂജയുടെ അമ്മയും മൂത്ത സഹോദരിയും പൊങ്കാലയ്ക്ക് പോയ സമയമായിരുന്നു. പുറത്ത് പോയ പിതാവ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിലസം രാവിലെ പത്ത് മണിയോടു കൂടി വീട്ടിലെ ഹാള്‍മുറിയില്‍ ഫാന്‍ സ്ഥാപിക്കുന്നതിനുള്ള കമ്പിയില്‍ കെട്ടിതൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
നെല്ലിമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് സനൂജ. അമ്മയും സഹോദരിയും പൊങ്കാല ഇടുന്നതിനായി തിരുവന്തപുരത്ത് പോയിരുന്നു. അച്ഛനും ഈ സമയത്തു വീട്ടില്‍ ഇല്ലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് ബാലരാമപുരം പൊലീസ് അന്വേഷിച്ച് ആരംഭിച്ചു. സഹോദരി :സംഗീത രാജന്‍.