നിപ ബാധിച്ച വളാഞ്ചേരി സ്വദേശി ഗുരുതരാവസ്ഥയില്‍; റൂട്ട് മാപ്പ് പുറത്തുവിട്ടു, സമ്പര്‍ക്കപട്ടികയില്‍ ഉള്ളത് 49 പേര്‍
നിപ ബാധിച്ച വളാഞ്ചേരി സ്വദേശി ഗുരുതരാവസ്ഥയില്‍; റൂട്ട് മാപ്പ് പുറത്തുവിട്ടു
മലപ്പുറം: നിപ ബാധിച്ച് ചികിത്സയിലുള്ള മലപ്പുറം വളാഞ്ചേരി സ്വദേശിയായി 42കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ വെന്റിലേറ്ററിലുള്ള രോഗിക്ക് മോണോക്‌ളോണല്‍ ആന്റി ബോഡി നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
രോഗിയുടെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. 12 കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 49പേരാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. ആറുപേര്‍ക്കാണ് രോഗലക്ഷണമുള്ളത്. ഇതില്‍ അഞ്ചുപേര്‍ മഞ്ചേരി മെഡി.കോളജില്‍ ചികിത്സയിലാണ്.ഒരാള്‍ എറണാകുളത്ത് ഐസൊലേഷനില്‍ കഴിയുകയാണ്.
നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിക്ക് വ്യാഴാഴ്ചയാണ് നിപ സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.