മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി; ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംഭവം തിരുവനന്തപുരത്ത്

Update: 2025-09-06 16:00 GMT

തിരുവനന്തപുരം: മുലപ്പാൽ കുടിക്കുന്നതിനിടയിൽ അസ്വസ്ഥത കാണിച്ച നവജാതശിശു മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ വീട്ടുകാർ. പേയാട് മിണ്ണംകോട്ട് താമസിക്കുന്ന ആരിഫ് മുഹമ്മദ്-സമീറ ദമ്പതിമാരുടെ 30 ദിവസം പ്രായമുള്ള മകൾ അബീഹ ഫാത്തിമയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.

പാൽകുടിക്കുന്നതിനിടെ കുട്ടിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം, പോസ്റ്റുമോർട്ടം നടത്തി. മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം സംസ്കരിച്ചു.

Tags:    

Similar News