തിളച്ച പാല്‍ മറിഞ്ഞ് പൊള്ളലേറ്റ ഒരുവയസുകാരന്‍ മരിച്ചു; മരണമടഞ്ഞത് താമരശേരി സ്വദേശികളായ ദമ്പതികളുടെ മകന്‍
തിളച്ച പാല്‍ മറിഞ്ഞ് പൊള്ളലേറ്റ ഒരുവയസുകാരന്‍ മരിച്ചു
Update: 2024-09-25 13:21 GMT
കോഴിക്കോട്: ദേഹത്ത് തിളച്ച പാല്‍ മറിഞ്ഞ് ഗുരുതര പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.