പി ശ്രീകുമാര്‍ ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി; ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്ററായ ശ്രീകുമാര്‍ 35 വര്‍ഷമായി മാധ്യമരംഗത്ത് സജീവം

പി ശ്രീകുമാര്‍ ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

Update: 2025-05-09 17:42 GMT
പി ശ്രീകുമാര്‍ ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി; ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്ററായ ശ്രീകുമാര്‍ 35 വര്‍ഷമായി മാധ്യമരംഗത്ത് സജീവം
  • whatsapp icon

തിരുവനന്തപുരം: കേരള ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ നിയമിതനായി. പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയായ ശ്രീകുമാര്‍ 35 വര്‍ഷമായി മാധ്യമരംഗത്ത് സജീവമാണ്. കേരള മാധ്യമപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗം, കേസരി ട്രസ്റ്റ് ട്രഷറര്‍, ബി.ജെ.പി. മീഡിയ സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യകാല വായനശാലകളിലൊന്നായ വഞ്ചിയൂര്‍ ശ്രീചിത്തിര ഗ്രന്ഥശാലയുടെ ജോയിന്റ് സെക്രട്ടറി, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കേരള കോര്‍ഡിനേറ്റര്‍, ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. കേരള സര്‍വകലാശാല സെനറ്റില്‍ കേരള ഗവര്‍ണറുടെ പ്രതിനിധിയായിരുന്നു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിലും അംഗമായിരുന്നു.

ബാലാവകാശം സംബന്ധിച്ച പഠനത്തിന് യുണിസെഫ് ഫെലോഷിപ്പും, ആധുനിക കേരളത്തിന്റെ സമരചരിത്ര രചനയ്ക്കുള്ള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ശ്രീകുമാര്‍ നേടിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ വിഷയങ്ങള്‍ ദേശീയ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന സംവാദകനുമാണ്.

അഭിഭാഷകയായ എസ്. ശ്രീകലയാണ് ഭാര്യ. ഗായത്രിയും ഗോപികയും മക്കളാണ്.

Tags:    

Similar News