പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; ഒപ്പം ഉണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു; ഫയർ ഫോഴ്സ് അടക്കം സ്ഥലത്തെത്തി; തിരച്ചിൽ തുടരുന്നു

Update: 2026-02-03 12:24 GMT

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ സുരക്ഷിതമായി രക്ഷപ്പെട്ടു.

വിവരമറിഞ്ഞതിനെത്തുടർന്ന് ഫയർഫോഴ്‌സും സ്കൂബ ടീമും സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കാണാതായ വിദ്യാർത്ഥിക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്.

Tags:    

Similar News