ഡ്യൂട്ടിക്കെത്തിയ പ്യൂണിനെ കാണാനില്ല; തിരച്ചിലിനിടെ ലാബിനുള്ളിൽ ദാരുണ കാഴ്ച; കണ്ണൂരിൽ 35-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പിന്നിൽ സാമ്പത്തിക പ്രശ്നമെന്ന് സംശയം
By : സ്വന്തം ലേഖകൻ
Update: 2026-01-16 12:21 GMT
കണ്ണൂർ: പാനൂരിലെ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷിബിൻ (35) എന്നയാളാണ് മരിച്ചത്. സ്കൂളിലെ ലാബിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ഷിബിൻ ജീവനൊടുക്കിയതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.