എറണാകുളത്ത് വളര്‍ത്തുനായ്ക്ക് നേരെ രാസലായിനി ആക്രമണം; കിഡ്‌നിയ്ക്ക് ഉള്‍പ്പെടെ ആന്തരിക അവയവങ്ങളെ ബാധിച്ചു; കാഴ്ചയും നഷ്ടമായി; കൊടുംക്രൂരത നാലുമാസം പ്രായമുള്ള നായയോട്
കൊച്ചി: എറണാകുളം പുത്തന്‍കുരിശില്‍ വളര്‍ത്തുനായയ്ക്ക് നേരെ രാസാലായിനി ആക്രമണം നടന്നതായി പരാതി. പുത്തന്‍കുരിശ് മോനിപ്പള്ളി സ്വദേശിനിയായ നയനയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന നാലുമാസം പ്രായമുള്ള ഇന്ത്യന്‍ സ്പിറ്റ്‌സ് വിഭാഗത്തില്‍പ്പെട്ട നായക്കുട്ടിയാണ് ആക്രമിക്കപ്പെട്ടത്.
പൊലീസ് പരാതി പ്രകാരം, കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കൂടിനകത്ത് കിടന്നിരുന്ന നായക്കുട്ടിയെയാണ് അജ്ഞാതന്‍ രാസദ്രാവകം ഒഴിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. നായയുടെ മുഖത്തും കൈകളിലുമാണ് പരുക്കേറ്റത്. രാസദ്രാവകം ശരീരത്തിനുള്ളിലേക്ക് വ്യാപിച്ചതോടെ കിഡ്‌നിയ്ക്ക് ഉള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി ബാധിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി കുടുംബം അറിയിച്ചു. കാഴ്ചയ്ക്ക് നഷ്ടം സംഭവിച്ചുവെന്നും ആശങ്ക പ്രകടമാക്കുന്നു.
സംഭവത്തെ തുടര്‍ന്ന് നയനയുടെ കുടുംബം പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കി. ഹൃദയഭേദകമായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും ആരോപണത്തിന് പിന്നില്‍ ഉണ്ടാകാവുന്നവര്‍ ആരെന്നത് നിര്‍ണയിക്കാനുള്ള ശ്രമം ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.