കണ്ട ഉടനെ പാഞ്ഞെത്തി കാല് കടിച്ചുപറിച്ചു; അഴിച്ചു വിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; നടുക്കുന്ന സംഭവം മുക്കത്ത്
By : സ്വന്തം ലേഖകൻ
Update: 2026-01-16 10:08 GMT
കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ അഴിച്ചുവിട്ട വളർത്തുനായയുടെ കടിയേറ്റ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17)ക്കാണ് കാലിനും കൈക്കും കടിയേറ്റത്. പരിക്കേറ്റ അഭിഷയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽ വീട്ടിലെ നായയാണ് അഭിഷയെ ആക്രമിച്ചത്. നായയെ അഴിച്ചുവിട്ട നിലയിലായിരുന്നു. അഭിഷയെ കടിക്കുന്നതിന് തൊട്ടുമുമ്പ് മറ്റൊരു വിദ്യാർത്ഥിനിയെയും ഈ നായ കടിക്കാൻ ശ്രമിച്ചിരുന്നു. ഈ വിദ്യാർത്ഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കടിയിൽ നിന്ന് രക്ഷപ്പെട്ടു. അഴിച്ചുവിട്ട വളർത്തുനായ്ക്കൾ പ്രദേശത്ത് ഭീഷണിയാകുന്നു എന്ന ആശങ്ക ഉയർത്തിയിരിക്കുകയാണ് ഈ സംഭവം.