പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
By : സ്വന്തം ലേഖകൻ
Update: 2025-04-23 17:19 GMT
കോഴിക്കോട്: കോഴിക്കോട് കാപ്പാട് പൂക്കാടുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കാപ്പാട് കളത്തില്‍ പള്ളിക്ക് സമീപം അല്‍ റയ്യാനില്‍ താമസിക്കുന്ന സിയ്യാലിക്കണ്ടി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്.
ഇന്ന് രാവിലെ പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസില്‍ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
പിതാവ് - പരേതനായ സിയ്യാലിക്കണ്ടി ബീരാന്‍കുട്ടി മുസ്ലിയാര്‍. മാതാവ് - ആസിയ. ഭാര്യ - മണ്ണാന്‍കുനി മുംതാസ്. മക്കള്‍ - ശമൈല ഫാത്തിമ, ആയിഷ മിന്ന, ആസിയ മഹഖ്. മരുമക്കള്‍ - റിഷാല്‍ പുറക്കാട്ടിരി, മസൂദ് പുറക്കാട്.