ആണ്‍കുട്ടികളുടെ വിജയങ്ങള്‍ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തില്‍ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും ഈ ലോകകപ്പ് വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Update: 2025-11-03 06:11 GMT

തിരുവനന്തപുരം:ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആണ്‍കുട്ടികളുടെ വിജയങ്ങള്‍ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തില്‍ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും ഈ ലോകകപ്പ് വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ലെന്ന് മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യ കിരീടം നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം കാഴ്ചവെച്ച പോരാട്ടവീര്യം എടുത്തു പറയേണ്ടതുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിനും കായിക മേഖലയ്ക്കും മാത്രമല്ല രാജ്യത്തിനാകെ തന്നെ അഭിമാനം പകരുന്നതാണ് ഈ വിജയം. ആണ്‍കുട്ടികളുടെ വിജയങ്ങള്‍ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തില്‍ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും ഈ ലോകകപ്പ് വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു.'

Similar News