മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയതെന്ന് ബന്ധുക്കൾ; പയ്യന്നൂരിൽ വയോധിക തീപൊള്ളലേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-10-21 12:45 GMT

കണ്ണൂർ: പയ്യന്നൂർ മാത്തിലിൽ വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച് പെരിങ്ങോം പോലീസ്. 85 വയസ്സുള്ള തമ്പായിയാണ് മരിച്ചത്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകി. ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് വാർധക്യസഹജമായ മാനസിക പ്രശ്നങ്ങൾ നിലനിന്നിരുന്നതായും ബന്ധുക്കൾ അറിയിച്ചു. 

Tags:    

Similar News