അയൽവാസിയുടെ പരാതി; പിന്നാലെ അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പഞ്ചായത്ത് ജീവനക്കാർ പരിശോധനയ്ക്ക് എത്തി; കണ്ടത് ടെറസിൽ ചാക്കുകളിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ; പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

Update: 2024-10-28 10:17 GMT

തിരുവനന്തപുരം: പഞ്ചായത്ത് ജീവനക്കാരുടെ പരാതിയിൽ പരിശോധന നടത്തിയ പോലീസ് കണ്ടെത്തിയത് വീട്ടിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ. തിരുവനന്തപുരം പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ചെടികൾ കണ്ടെത്തിയത്.

ടെറസിൽ ചാക്കുകളിൽ നട്ടു വളർത്തിയ രണ്ടു കഞ്ചാവു ചെടികളാണ് അപ്രതീക്ഷിതമായി ഇവിടെ എത്തിയ പഞ്ചായത്ത് ജീവനക്കാർ കാണാനിടയായത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോത്തൻകോട് ഇടത്താട്ട് പതിപ്പള്ളിക്കോണം സോഫിയാ ഹൗസ് എന്ന വീട്ടിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ വീട്ടിൽ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകിയതിനെ തുടർന്ന് സമീപവാസി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.

തുടർന്നാണ് വാടക വീട്ടിൽ പരിശോധിക്കായ് പഞ്ചായത്തിൽ നിന്നുള്ള രണ്ട് ജീവനക്കാർ എത്തിയത്. ശേഷം, ടെറസിൽ രണ്ടു ചാക്കുകളിലായി കഞ്ചാവ് ചെടികൾ ഇവർ കണ്ടെത്തുകയായിരുന്നു.

തുടർന്ന് പഞ്ചായത്ത് ജീവനക്കാർ പോത്തൻകോട് പോലീസിൽ വിവരമറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് പോത്തൻകോട് പോലീസ് അറിയിച്ചു.

Tags:    

Similar News