മദ്യലഹരിയിൽ കുട്ടികൾക്കുനേരെ അതിക്രമം; ആക്രമണത്തിൽ കുട്ടികൾക്കും ഒരു വയോധികയ്ക്കും പരിക്ക്; കേസെടുത്ത് പോലീസ്

Update: 2025-06-06 14:02 GMT

തൃശ്ശൂർ: മദ്യലഹരിയിൽ കുട്ടികൾക്കുനേരെ അതിക്രമം നടത്തിയ കേസിൽ അന്വേഷണം ആരംഭിച്ച് പോലീസ്. വരവൂർ പാലക്കൽ ക്ഷേത്ര പരിസരത്താണ് സംഭവം. ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചോദിക്കാനെത്തിയ നാട്ടുകാരെയും യുവാവ് ആക്രമിച്ചു. കുട്ടികൾക്കും ഒരു വയോധികയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. ഷനീഷ് എന്ന യുവാവാണ് തങ്ങളെ ആക്രമിച്ചതെന്നാണ് കുട്ടികൾ പറയുന്നത്.

കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഷനീഷ് മദ്യലഹരിയിലെത്തി കുട്ടികളെ ആക്രമിച്ചത്. മോശം വാക്കുകൾ വിളിച്ച് അധിക്ഷേപിക്കുകയും ബോൾ പിടിച്ചുവാങ്ങുകയും ചെയ്തതായി കുട്ടികൾ ആരോപിക്കുന്നു. സംഭവത്തിന്റം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

Tags:    

Similar News