കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയവരോട് ഫ്ലാറ്റിൽ ആളുണ്ടെന്ന് അറിയിച്ചതിൽ പ്രതികാരം; സെക്യൂരിറ്റിക്ക് ക്രൂരമർദനം; കേസെടുത്ത് പോലീസ്

Update: 2025-10-16 15:58 GMT

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ കടം നൽകിയ പണം ചോദിച്ച് താമസക്കാരനെ അന്വേഷിച്ചെത്തിയവരോട് ഫ്ലാറ്റിൽ ആളുണ്ടെന്ന് പറഞ്ഞതിന്‍റെ പേരിൽ സെക്യൂരിറ്റിക്കാരനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ലോര്‍ഡ് കൃഷ്ണ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റിയായ കരുമാല്ലൂർ സ്വദേശി ജോയ് തോമസിനാണ് (64) മർദ്ദനമേറ്റത്. സംഭവത്തിൽ ഫ്ലാറ്റിലെ താമസക്കാരനായ അജിത്ത് (42) നെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.

കടം വാങ്ങിയ പണം തിരികെ ചോദിച്ച് എത്തിയവരാണ് അജിത്തിനെ തിരക്കി ഫ്ലാറ്റിലെത്തിയത്. അജിത്ത് ഫ്ലാറ്റിലുണ്ടെന്ന് സെക്യൂരിറ്റിക്കാരൻ അറിയിച്ചതാണ് അക്രമണത്തിന് പിന്നിലെ കാരണം. ഇതിനെത്തുടർന്ന് അജിത്ത് ജോയ് തോമസിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ജോയ് തോമസിൻ്റെ മൂക്കിൻ്റെ പാലത്തിനും വാരിയെല്ലുകൾക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജോയ് തോമസ് നിലവിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News