പൂജാ ബംപറും പാലക്കാട്ട് നിന്നുള്ള ടിക്കറ്റിന്; 12 കോടി ഒന്നാം സമ്മാനം അടിച്ചത് JD 545542 ടിക്കറ്റിന്; സമ്മാനത്തിന് അര്‍ഹമായത് കിങ്‌സ്റ്റാര്‍ ഏജന്‍സിയിലെ എസ് സുരേഷ് വിറ്റ ടിക്കറ്റിന്; രണ്ടാം സമ്മാനം ഒരുകോടി വീതം അഞ്ചുപേര്‍ക്ക്
പൂജാ ബംപറും പാലക്കാട്ട് നിന്നുള്ള ടിക്കറ്റിന്
പാലക്കാട്: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ പൂജാ ബംപര്‍ (BR-106) ഒന്നാം സമ്മാനം പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പര്‍ JD 545542 ആണ്.
പാലക്കാട്ടെ കിങ്സ്റ്റാര്‍ ഏജന്‍സിയിലെ വില്‍പ്പനക്കാരനായ എസ്. സുരേഷ് വിറ്റ ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്.
രണ്ടാം സമ്മാനവും മറ്റ് വിവരങ്ങളും
ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്ക് ലഭിക്കുന്ന രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ ഇവയാണ്:
JA 838734
JD 124349
JC 385583
JD 676775
JE 553135
പൂജാ ബംപര്‍ ലോട്ടറി JA, JB, JC, JD, JE എന്നീ അഞ്ച് സീരിസുകളിലായാണ് വില്‍പന നടത്തിയത്. ലോട്ടറി വകുപ്പ് ആകെ 45 ലക്ഷം ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് ഏജന്റുമാര്‍ക്ക് നല്‍കിയിരുന്നു.
ഈ വര്‍ഷത്തെ പൂജാ ബംപറിന്റെ എല്ലാ സമ്മാനങ്ങള്‍ക്കുമായി ആകെ 38,52,60,000 രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. കൂടാതെ, ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ മറ്റ് സീരിസുകളില്‍ വരുന്ന സമാന നമ്പറുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കുന്നതാണ്.
ഇത്തവണത്തെ ഓണം ബംപറും പാലക്കാട് നിന്നുള്ള ടിക്കറ്റിനായിരുന്നു. പാലക്കാട് നിന്നും ടിക്കറ്റ് വാങ്ങി ഏജന്റ് കൊച്ചി നെട്ടൂരിലെ സബ് ഏജന്റ് വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.