അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കെ വീട്ടുകാരുടെ ശ്രദ്ധ മാറി; രണ്ട് വയസുകാരന്റെ തലയില്‍ പാത്രം കുടുങ്ങി; മുറിച്ച് മാറ്റി അഗ്നിരക്ഷാ സേനാംഗങ്ങള്‍
കോഴിക്കോട്: രണ്ട് വയസുകാരന്‍ അടുക്കളയില്‍ കളിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധമാറി പാത്രം തലയില്‍ കുടുങ്ങി. തൂണേരി കോമത്ത്കണ്ടി ഷജീറിന്റെ മകന്‍ രണ്ട് വയസുകാരനായ ആദിയമാനിന്റെ തലയാണ് കളിച്ചുകൊണ്ടിരിക്കെ പാത്രത്തില്‍ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. കുട്ടി കളിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പാത്രം എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ നാദാപുരം അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിക്കുകയായിരുന്നു. അഗ്നി രക്ഷാ സേനാ അംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് കുട്ടിക്ക് പരിക്ക് പറ്റാത്ത രീതിയില്‍ പാത്രം മുറിച്ച് മാറ്റുകയായിരുന്നു. പരിഭ്രമിച്ച് എത്തിയ ആദി തന്നെ രക്ഷപ്പെടുത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്ക് നിറപുഞ്ചിരി നല്‍കിയാണ് അഗ്‌നിരക്ഷാ നിലയത്തില്‍ നിന്ന് മടങ്ങിയത്.