തിരക്കേറിയ റോഡിൽ നിസ്കാരം; സ്ത്രീയെ കസ്റ്റഡിയിലെടുത്തു; കാരണം കേട്ട് അന്തംവിട്ട് പോലീസ്

Update: 2026-01-28 10:45 GMT

പാലക്കാട്: തിരക്കേറിയ ഐഎംഎ ജംഗ്ഷനിൽ നടുറോഡിൽ നിസ്കരിച്ച സ്ത്രീയെ കസ്റ്റഡിയിലെടുത്തത് സൗത്ത് പൊലീസ്. കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കം പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായാണ് റോഡിൽ നിസ്കരിച്ചതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞതായാണ് വിവരം.

ഗതാഗതം തടസ്സപ്പെടുത്തിയതിന് ഇവർക്കെതിരെ പൊലീസ് കേസെടുത്തേക്കും. റോഡിൽ നിസ്കരിക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസ് എത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്ത് ഗതാഗതതടസ്സമുണ്ടാക്കിയതിനാണ് നിലവിൽ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Tags:    

Similar News