'ഞാൻ വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട്..!'; കത്തിലെ വിവരം കണ്ട് തിരഞ്ഞതും ദാരുണ കാഴ്ച; അമ്പലത്തറയിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Update: 2025-07-04 07:34 GMT

കാസർകോട്: വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് അമ്പലത്തറ ഏഴാംമൈലിലാണ് സംഭവം നടന്നത്. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിൽ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികള്‍ ആരംഭിച്ചു.

ഇരിട്ടി എടൂർ സ്വദേശിയാണ് മരിച്ച ഫാ.ആന്റണി. അച്ഛൻ, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. പോർക്കളം എം സി ബി എസ് ആശ്രമത്തിൽ ഒരു വർഷമായി താമസിച്ചു വരുകയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.

രാവിലെ കുർബാനയ്ക്ക് കാണാത്തതിനാൽ റൂമിൽ നോക്കിയപ്പോൾ ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. അത് കണ്ട് ഉടനെ ആ വീട്ടിലെത്തി നോക്കുമ്പോൾ തൂങ്ങി മരിച്ച നിലയിൽ വൈദികനെ കണ്ടെത്തുകയായിരുന്നു. കാരണം വ്യക്തമല്ലെന്നും വിവരങ്ങൾ ഉണ്ട്.

Tags:    

Similar News