നാട്ടുകാരനായിട്ടും ജയിലില്‍ പരിഗണന നല്‍കിയില്ല; പ്രിസണ്‍ ഓഫിസറെ മര്‍ദിച്ച് ക്രിമിനല്‍ കേസ് പ്രതികള്‍
നാട്ടുകാരനായിട്ടും ജയിലില്‍ പരിഗണന നല്‍കിയില്ല; പ്രിസണ്‍ ഓഫിസറെ മര്‍ദിച്ച് ക്രിമിനല്‍ കേസ് പ്രതികള്‍
ആലപ്പുഴ: നാട്ടുകാരനായിട്ടും ജയിലില്‍ പരിഗണന നല്‍കിയില്ലെന്നാരോപിച്ച് ജയില്‍വകുപ്പു ജീവനക്കാരനെ ക്രിമിനല്‍ കേസ് പ്രതികള്‍ മര്‍ദിച്ചു. വിയ്യൂര്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാതിരപ്പള്ളി അനുഭവപ്പറമ്പ് വീട്ടില്‍ ടി.പി. ശ്യാംകുമാറിനാ(36)ണ് മര്‍ദനമേറ്റത്. പാതിരപ്പള്ളി പാട്ടുകളം റെയില്‍വേഗേറ്റിനു സമീപം കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
രണ്ടുവര്‍ഷം മുന്‍പ് ശ്യാംകുമാര്‍ ആലപ്പുഴ ജില്ലാ ജയിലില്‍ ജോലിചെയ്തിരുന്നു. അക്കാലത്ത് കേസില്‍പ്പെട്ട് പാതിരപ്പള്ളി സ്വദേശികളും ശ്യാം കുമാറിന്റെ അയല്‍വാസികളുമായ അനന്തകൃഷ്ണന്‍, വിനു എന്നിവര്‍ ജയിലിലായി. ഇരുവരും വിവിധ കേസുകളില്‍ പ്രതികളും ശ്യാംകുമാറിന്റെ അയല്‍വാസികളുമാണ്.
അയല്‍വാസികളെന്ന പരിഗണന അന്നു നല്‍കിയില്ലെന്നാരോപിച്ചാണ് മര്‍ദിച്ചതെന്ന് ശ്യാംകുമാര്‍ പോലീസില്‍ മൊഴി നല്‍കി. ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ പാതിരപ്പള്ളി പാട്ടുകളം ഭാഗത്ത് പ്രതികള്‍ ബൈക്ക് തടഞ്ഞ് മര്‍ദിക്കുകയായിരുന്നു.വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ആര്‍. ബിജു പറഞ്ഞു.