കണ്ണൂര്‍ നഗരത്തില്‍ പെരുമ്പാമ്പ് കാറിന്റെ ബോണറ്റിനുള്ളില്‍ കുടുങ്ങി; പുറത്തെടുത്തത് മണിക്കൂറുകളുടെ പരിശ്രമത്താല്‍

കണ്ണൂര്‍ നഗരത്തില്‍ പെരുമ്പാമ്പ് കാറിന്റെ ബോണറ്റിനുള്ളില്‍ കുടുങ്ങി;

Update: 2025-04-30 15:54 GMT

കണ്ണൂര്‍: കഴിഞ്ഞ ദിവസം രാത്രി കണ്ണൂര്‍ നഗരത്തില്‍ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പെരുമ്പാമ്പ് നഗരത്തില്‍ പൊല്ലാപ്പുണ്ടാക്കി. താവക്കര പുതിയ ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് പെരുമ്പാമ്പ് കയറി കൂടിയത്. പുതിയ ബസ് സ്റ്റാന്‍ഡിലെ കാര്‍ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട പാപ്പിനിശ്ശേരി സ്വദേശി ജോജുവിന്റെ കാറിനുള്ളിലാണ് പെരുമ്പാമ്പ് കയറിയത്.

പള്ളിക്കുന്നില്‍നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയ ജോജു കാര്‍ നിര്‍ത്തിയിട്ടശേഷം പുറത്തേക്ക് പോയതായിരുന്നു. തിരികെയെത്തിയ ഇദ്ദേഹത്തോട് പരിസരത്തുണ്ടായിരുന്നവരാണ് ബോണറ്റിന് മേല്‍ പാമ്പിനെ കണ്ടതായും പിന്നീട് പാമ്പ് കാറിനുള്ളില്‍ കയറിയതായും പറഞ്ഞത്. കനത്ത മഴയുള്ള സമയത്തായിരുന്നു സംഭവം.

സംഭവമറിഞ്ഞ് ബസ് യാത്രക്കാരുള്‍പ്പെടെ വന്‍ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. നാട്ടുകാരും സമീപത്തെ വ്യാപാരികളും ഡ്രൈവര്‍മാരും തിരച്ചില്‍ തുടങ്ങിയെങ്കിലും പാമ്പിന്റെ പൊടിപോലും കണ്ടെത്താനായില്ല. പിന്നീട് മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലായി തിരച്ചില്‍. ഇതിനിടെ യുവാക്കള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം തുടങ്ങി.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് മലബാര്‍ അവയര്‍നെസ് ആന്‍ഡ് റസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് ('മാര്‍ക്ക്') പ്രവര്‍ത്തകരായ റിയാസ് മാങ്ങാട്, സന്ദീപ്, ജിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി. ഇവര്‍ ഏറെ വൈകാതെ പാമ്പിനെ പുറത്തെടുത്ത് ചാക്കിലാക്കി. സംഭവം നടന്ന് മണി ക്കൂറിനുശേഷം പാമ്പിനെ പുറത്തെടുത്തതോടെയാണ് ആളുകള്‍ പിരിഞ്ഞുപോയത്.

Tags:    

Similar News