'എന്നെയും കൂടി..പഠിപ്പിക്കോ..'; വൈകിട്ട് ഹോം വർക്ക് എഴുതാൻ വന്ന കുട്ടി ഞെട്ടി; കസേരയിലിരുന്നത് മറ്റൊരു അതിഥി; പത്തുവയസുകാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
By : സ്വന്തം ലേഖകൻ
Update: 2025-08-12 12:52 GMT
കണ്ണൂര്‍: കണ്ണൂരിൽ പെരുമ്പാമ്പിന്റെ മുന്നിൽ നിന്ന് പത്ത് വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്.
മട്ടന്നൂർ നീർവേലിയിലെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്. പി പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്. 10 വയസുകാരിയായ മകള്‍ പഠിക്കാൻ ഇരിക്കുന്ന കസേരയിലായിരുന്നു പാമ്പിനെ കണ്ടത്. പിന്നീട് വനപാലകർ എത്തിയാണ് പാമ്പിനെ പിടികൂടി.