യൂണിഫോം ധരിച്ചില്ല; എട്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; മർദ്ദിച്ചത് പത്താം ക്ലാസുകാരായ ആറ് പേർ; പിതാവിൻ്റെ പരാതിയിൽ കേസെടുത്ത് പോലീസ്

Update: 2025-07-04 15:00 GMT

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാരാകുറിശ്ശി സർക്കാർ ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്നാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരന് ഗുരുതര പരിക്കേറ്റു. വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ പിതാവ് പോലീസിൽ പരത്തി നൽകിയിട്ടുണ്ട്.

ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരിക്ക് സാരമുള്ളതായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യൂണിഫോം ധരിക്കാത്തതിന്റെ പേരിലായിരുന്നു അക്രമം. മർദ്ദനത്തിന് ഇരയായ കുട്ടി പഠിക്കുന്ന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മർദ്ദിച്ചത്. ഇവർക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പിതാവിൻ്റെ പരാതി പരിശോധിച്ച ശേഷം പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

Tags:    

Similar News