'ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണ്'; ഇവിടെ സത്യവും നീതിയുമില്ലേ?; ഈ അവസ്ഥ മാറണം; എന്നെ ഇനിയും അറസ്റ്റ് ചെയ്യുമായിരിക്കും; പക്ഷെ പുരുഷന്മാർക്ക് നീതി കിട്ടണം; കുറിപ്പുമായി രാഹുൽ ഈശ്വർ

Update: 2026-01-04 10:52 GMT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിലെ അതിജീവിത തനിക്കെതിരെ പുതിയ പരാതി നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വർ രംഗത്ത്. തനിക്കെതിരെ വന്നത് വ്യാജപരാതിയാണെന്നും വിമർശനങ്ങളെ ഭയന്ന് നിയമത്തെ ആയുധവൽക്കരിക്കുകയാണ് അതിജീവിത ചെയ്യുന്നതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. ജാമ്യം ലഭിച്ചതിനുശേഷവും രാഹുൽ ഈശ്വർ സൈബർ ആക്രമണത്തിന് സാഹചര്യമൊരുക്കി തന്നെ അവഹേളിച്ചുവെന്നാണ് യുവതിയുടെ പരാതി.

രാഹുൽ ഈശ്വറിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്:

എനിക്കെതിരെ പോലീസിൽ വീണ്ടും വ്യാജ പരാതി.. എന്തൊരു കഷ്ടമാണ് ഇത്. നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ. Social Audit, വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവൽക്കരിച്ചു എതിർ സ്വരങ്ങളെ നിശബ്ദമാക്കുന്ന ഈ പ്രവണത നല്ലതാണോ ?

ആണിനെ കുടുക്കാൻ എന്ത് എളുപ്പുമാണെന്നു ആലോചിച്ചു നോക്കു ? എനിക്ക് പോലീസ്, കോടതി, നിയമ സംവിധാനത്തോട് പറയാനുള്ളത് .. നമുക്ക് ഈ പുരുഷ വേട്ട Space ഇല്ലാതാക്കണം. ആരെയും വ്യാജ പരാതി കൊടുത്ത് കുടുക്കാം എന്നുള്ള അവസ്ഥ മാറണം, പുരുഷ കമ്മീഷൻ വരണം.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനു കോടതി വിലക്കില്ല, വീഡിയോ ചെയ്യുന്നതിന് കോടതി വിലക്കില്ല, ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ല. എന്നെ അറസ്റ്റ് ഇനിയും ചെയുമായിരിക്കാം, പക്ഷെ സത്യം നീതി പുരുഷന്മാർക്ക് കിട്ടണം ... ജയ് ഗാന്ധി, ജയ് ഹിന്ദ്

അതിജീവിതയെ അപമാനിക്കാനോ അവഹേളിക്കാനോ പാടില്ലെന്ന കർശനമായ വ്യവസ്ഥയ്ക്ക് പുറത്താണ് രാഹുൽ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം ലഭിച്ചതിനുശേഷവും രാഹുൽ ഈശ്വർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോകൾ യുവതിയെ അവഹേളിക്കുന്നതാണെന്നും ഇത് മാനസികമായി തളർത്തുന്ന സൈബർ ആക്രമണങ്ങൾക്ക് വീണ്ടും കാരണമായെന്നും അതിജീവിത പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പരാതി ഐ.ജി സൈബർ പോലീസിന് കൈമാറിയിട്ടുണ്ട്. 

Tags:    

Similar News