ധീരമായ തീരുമാനങ്ങളിലൂടെ രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു; നീതിക്കും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയർത്തിയ നേതാവാണ് വി.എസ് എന്ന് രാഹുൽ ഗാന്ധി

Update: 2025-07-21 16:46 GMT

ദില്ലി: നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന നേതാവായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദനെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രാഹുൽ വിഎസിന്റെ അനുസ്മരണ കുറിപ്പിൽ അറിയിച്ചു.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട അദ്ദേഹം ധീരമായ തീരുമാനങ്ങളിലൂടെ - പ്രത്യേകിച്ച് പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ - തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സഖാക്കൾക്കും ആരാധകർക്കുമൊപ്പം വിയോഗത്തിലെ വിഷമം പങ്കുവെക്കുന്നതായും എക്സിലൂടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. 

Tags:    

Similar News