മഴ ഇനിയും ശക്തമാകാൻ സാധ്യത; കടൽ കാണാൻ ഇറങ്ങുന്നവർ സൂക്ഷിക്കണം; തീരത്ത് 60 കിമീ വരെ വേഗതയിൽ കാറ്റ് വീശും; മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി; മുന്നറിയിപ്പ് നൽകി അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് മഴ ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (സെപ്റ്റംബർ 25, 2025) മുതൽ 27 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സന്ദർഭങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ, യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ലെന്ന് നിർദ്ദേശത്തിൽ പറയുന്നു.
ഇന്ന് (സെപ്റ്റംബർ 25) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, സെപ്റ്റംബർ 25 മുതൽ 29 വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ്. അതിനാൽ, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.