'ബംബി'ളിലൂടെ പരിചയത്തിലായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്തു; പിടിയിലായത് എരഞ്ഞിക്കൽക്കാരൻ അനന്തകൃഷ്ണൻ

Update: 2025-10-26 12:52 GMT

കോഴിക്കോട്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി അനന്തകൃഷ്ണ (26)നാണ് പിടിയിലായത്. മെഡിക്കൽ കോളേജ് പോലീസാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം വണ്ടൂർ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ ഡേറ്റിംഗ് ആപ്പായ 'ബംബിൾ' വഴി പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ചത്.

പൊറ്റമ്മലിലുള്ള ഒരു ലോഡ്ജിൽ വെച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷമാണ് അനന്തകൃഷ്ണൻ യുവതിയെ പീഡിപ്പിച്ചത്. പിന്നീട് വാഗ്ദാനത്തിൽ നിന്ന് പിന്മാറിയ പ്രതി യുവതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    

Similar News