വീടിന് സമീപം പതിയിരുന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; 31കാരം പിടിയിൽ; സംഭവം തിരുവനന്തപുരത്ത്

Update: 2025-10-01 09:54 GMT

തിരുവനന്തപുരം: വീടിന് സമീപം പതിയിരുന്ന് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയിൽ. കള്ളിമൂട് തെക്കേക്കര തോട്ടരികത്ത് വീട്ടിൽ അനു (31) ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

വീട്ടമ്മയുടെ വീടിന് സമീപത്ത് പതിയിരുന്ന് പ്രതി അവരെ ദേഹോപദ്രവം ചെയ്യുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, യുവതി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ യുവതി പോലീസിൽ വിവരം അറിയിച്ചു.

പോലീസ് വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വെള്ളറട പോലീസ് സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    

Similar News