റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതി കരാറുകാർ ധർണ്ണ സംഘടിപ്പിക്കുന്നു; ധർണ്ണ തിരുവനന്തപുരം പ്രോജക്ട് മാനേജമെന്റ് യൂണിറ്റ് ഓഫീസിന് മുന്നിൽ; പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സർക്കാർ ഇടപെടണമെന്ന് കരാറുകാർ

Update: 2025-02-04 11:28 GMT

തിരുവനന്തപുരം: പ്രളയശേഷം സംസ്ഥാനത്തെ പുനരുദ്ധരിക്കുന്നതിനായി സർക്കാർ രൂപീകരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതി കരാറുകാർ ധർണ്ണ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം പ്രോജക്ട് മാനേജമെന്റ് യൂണിറ്റ് ഓഫീസിനു മുന്നിലാണ് ധർണ്ണ. രാവിലെ 11.30ക്ക് വർഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം നിർവഹിക്കും. കരാറുകാർ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ധർണ്ണ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തിൽ സർവ്വ മേഖലയിലും വലിയ നാശനഷ്ടങ്ങൾ വരുത്തിയ 2018-ലെ പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിന് രൂപം നൽകിയ റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതി പ്രകാരം പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിൽ നിന്നും പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരാണ് ധർണ്ണയുമായി രംഗത്തെത്തിയിരിക്കുന്നത്. നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് കടലാസില്‍ ഒതുങ്ങിയിട്ട് വർഷങ്ങളായി.

റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതി പ്രകാരമുള്ള ജോലികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ നേരിടുന്നതായാണ് കരാറുകാർ പറയുന്നത്. വിവിധ കാരണങ്ങളാൽ കരാറുകാരുടെ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതുപോലെ പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല. സർക്കാരിന്റെ ഭാഗത്തുനിന്നും സത്വരമായ നടപടികൾ സമയാസമയങ്ങളിൽ എടുക്കുവാൻ വൈകിയതുകൊണ്ടാണ് ഇപ്പോഴും ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ കഴിയാത്തതെന്നാണ് കരാറുകാർ പറയുന്നത്.

കരാറുകാരുടെ പരാതികളും / ആവശ്യങ്ങളും.

1. കരാറുകാരുടെ ബില്ലുകൾ എത്രയും വേഗം ഓഡിറ്റ് ചെയ്ത‌ത്‌ പണം കൊടുക്കുക.

2. പണി തീരാത്ത വർക്കുകൾ പൂർത്തീയാക്കുവാൻ ജൂൺ 30 2025 വരെ സമയം നീട്ടിനൽകണം.

3. കരാറുകാരുടേതല്ലാത്ത കാരണത്താൽ പണി മുടങ്ങികിടക്കുന്ന പ്രവർത്തനങ്ങളുടെ സമയപരിധി പിഴ ഇല്ലാതെ നീട്ടി കൊടുക്കുക.

4. റിവൈസ്ഡ് എസ്റ്റിമേറ്റ് എത്രയും വേഗം പാസ്സാക്കുക.

5. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ അടിയന്തിരമായി അസ്സിസ്‌ൻ്റൻ്റ് എഞ്ചിനീയർമാരെ നിയമിക്കുക.

6. പണി പൂർത്തിയാക്കിയവർക്ക് ലിക്വഡേറ്റഡ് ഡാമേജ് തിരിച്ചു നൽകുക.

Tags:    

Similar News