ആകെ 31 സീറ്റുകളില്‍ 17 ഇടത്ത് യുഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍ എല്‍ഡിഎഫിന് ജയിക്കാനായത് 11 ഇടത്ത് മാത്രം; അഴിമതിയും കെടുകാര്യസ്ഥതയും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടുവലഞ്ഞ ഒരു ജനതയുടെ തിരിച്ചടിയുടെ തുടക്കം; പ്രതികരിച്ച് ചെന്നിത്തല
ആലപ്പുഴ: സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് ജനവിരുദ്ധ അഴിമതി ഭരണത്തിനെതിരെയുള്ള വിലയിരുത്തലാണെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
ആകെ 31 സീറ്റുകളില്‍ 17 ഇടത്ത് യുഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍ എല്‍ഡിഎഫിന് ജയിക്കാനായത് 11 ഇടത്ത് മാത്രമാണ്. അഴിമതിയും കെടുകാര്യസ്ഥതയും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടുവലഞ്ഞ ഒരു ജനതയുടെ തിരിച്ചടിയുടെ തുടക്കമാണിതെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
31 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളുടെ ഭരണം എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് തച്ചമ്പാറ, തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളാണ് പിടിച്ചെടുത്തത്.
ഇതിന് പിന്നാലെയാണ് യുഡിഎഫ് പ്രവര്‍ത്തകരെ അഭിനന്ദിച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും ചെന്നിത്തല രംഗത്തെത്തിയത്. വന്‍ വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും ചെന്നിത്തല കുറിച്ചു.