റോഡ് മുറിച്ചു കടക്കവേ അപകടം; ബസിനെ ഓവർ ടേക്ക് ചെയ്തെത്തിയ ബാങ്കിന്‍റെ വാഹനം ഇടിച്ചുതെറിപ്പിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം കിളിമാനൂരിൽ

Update: 2025-04-26 11:26 GMT

തിരുവനന്തപുരം: അമിത വേഗതയിൽ എത്തിയ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികന് ദാരുണാന്ത്യം. കിളിമാനൂർ ആറ്റിങ്ങൽ റോഡിലാണ് സംഭവം നടന്നത്. കേശവപുരം ബി.ജി നിവാസിൽ ഭാസ്കരൻ(72) ആണ് മരിച്ചത്.

തൊഴിലുറപ്പ് തൊഴിലാളിയായ ഭാസ്ക്കരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചെമ്മരത്തുമുക്കിലെത്തി റോഡ് മുറിച്ചു കടക്കവേ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറി കടന്ന് എത്തിയ സ്വകാര്യ ബാങ്കിൻ്റെ വാഹനം ഭാസ്കരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തുടർന്ന് എതിർദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്. ഓടിക്കൂടിയ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഭാസ്ക്കരനെ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പോലീസ് കേസെടുത്തു.

Tags:    

Similar News